സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്, സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ല: നടന്നത് കൂടിയാലോചന മാത്രമെന്നും ദിലീപ്

സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്, സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ല: ദിലീപ്

 Dileep , kavya madhavan , pulsar suni , Appuni , police , പൊലീസ് , യുവനടി , കാവ്യ മാധവന്‍ , തണ്ടർ ഫോഴ്‌സ്
കൊച്ചി| jibin| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടൻ ദിലീപ്. തനിക്കെതിരെ കേസ് നൽകിയവരിൽനിന്നാണു ഭീഷണി നേരിടുന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പൊലീസിന് വിശദീകരണം.

ആലുവ ഈസ്റ്റ് എസ്ഐയ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയാകുന്നതിന് മുമ്പും അതിനു ശേഷവും തനിക്കെതിരെ നിരവധി പേർ കേസുകൾ കൊടുത്തിട്ടുണ്ട്. ഇവരില്‍ നിന്നാണ് ഭീഷണി നേരിടുന്നത്. സ്വയം സുരക്ഷ ഏർപ്പെടുത്തുന്നതിനെ കുറിച്ച് തണ്ടർ ഫോഴ്സുമായി ആലോചന നടത്തിയിരുന്നു. അതിനുവേണ്ടിയാണ് സംഘത്തിന്റെ ഉദ്യോഗസ്ഥർ തന്റെ വീട്ടിലെത്തിയത്. ഇതൊരു കൂടിയാലോചന മാത്രമായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ല. കൂടിക്കാഴ്‌ചയില്‍ സുരക്ഷ നൽകുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവർ തന്നെ ബോദ്ധ്യപ്പെടുത്തി. സുരക്ഷ ആവശ്യമാണെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ദിലീപ് വിശദീകരണത്തിൽ വ്യക്തമാക്കി.

എന്തു കാരണത്താലാണ് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയെ സുരക്ഷയ്‌ക്കായി
ഏർപ്പെടുത്തിയതെന്ന് വിശദമാക്കാനാണ് ദിലീപീനോട് ആലുവ എസ്ഐ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് വിശദീകരണവുമായി താരം രംഗത്തുവന്നത്.

സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. അതേസമയം, സ്വകാര്യസുരക്ഷ തേടിയതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :