ദിലീപിനെ കുടുക്കിയത് ഒരു യുവനടനെന്ന് പിസി; പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരമില്ല - പുതിയ ആരോപണങ്ങളുമായി ജോര്‍ജ്

തിരുവനന്തപുരം, ശനി, 23 സെപ്‌റ്റംബര്‍ 2017 (09:57 IST)

Widgets Magazine
 pc george , kochi , Dileep case , prithviraj , സിനിമാ , പിസി ജോര്‍ജ് , ദിലീപ് , പൃഥിരാജ് , ശ്രീകുമാന്‍ മേനോന്‍ , ഫഹദ്

കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനെന്ന് പിസി ജോര്‍ജ് എംഎല്‍എ. മംഗളം ചാനലിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലായിരുന്നു പിസിയുടെ ആരോപണം.

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവ നടനെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് ഈ നടന്റെ പേര് പറയാന്‍ തയ്യാറായില്ല. ഫഹദ് അല്ലെന്ന് പറഞ്ഞ അദ്ദേഹം പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ചിരിച്ചൊഴിയുകയാണ് ചെയ്‌തത്.

ദിലീപിനെ ഒതുക്കാന്‍ ശ്രമിക്കുന്നത് താന്‍ പറഞ്ഞ യുവനടനാണ്. അദ്ദേഹത്തിന് ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ട്. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല, അതിനാലാണ് ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നും
പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിസിയുടെ മറുപടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആട്-മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയായിരുന്നുവെന്നും കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെയെന്നും ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാന്‍ മേനോന്‍ ആണെന്നും പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമാ പിസി ജോര്‍ജ് ദിലീപ് പൃഥിരാജ് ശ്രീകുമാന്‍ മേനോന്‍ ഫഹദ് Kochi Prithviraj Dileep Case Pc George

Widgets Magazine

വാര്‍ത്ത

news

ട്രംപും കിം ജോങ് ഉന്നും നേഴ്‌സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ...

news

ബിഡിജെഎസിന് എല്‍ഡിഎഫിലേക്ക് മടങ്ങിവരാം: കാനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ...

news

പപ്പയുടെ ഏഞ്ചല്‍ പൊലീസിന്റെ കണ്‍വെട്ടത്ത് !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍ളെ വളര്‍ത്തു മകള്‍ ഹണിപ്രീത് ...

news

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ മുന്‍ ...

Widgets Magazine