Widgets Magazine Widgets Magazine

“അന്ന് നിഷാലിനൊപ്പം നിന്നതോടെ കാവ്യയുടെ എതിരാളിയായി; ഇന്ന് ദിലീപിനെ രക്ഷിക്കാന്‍ രംഗത്ത്” - താരത്തിന്റെ പുതിയ അഭിഭാഷകന്‍ കാവ്യയുടെ ജീവിതം മാറ്റിമറിച്ചയാള്‍

കൊച്ചി, വെള്ളി, 4 ഓഗസ്റ്റ് 2017 (15:33 IST)

Widgets Magazine
  Kaviya madhavan , Nishal chandra , Actress attack , Pulsar suni , appunni , Dileep , B Raman Pillai , ബി രാമന്‍പിള്ള , യുവനടി , നിഷാല്‍ ചന്ദ്ര , കാവ്യ , രാമന്‍പിള്ള , കാവ്യ മാധവന്‍ , മുഹമ്മദ് നിസാം , ദിലീപ്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ജാമ്യത്തിനായി  ഹൈക്കോടതിയെ ഇനി വാദിക്കാന്‍ എത്തുന്നത് അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ്. നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യഹർജികൾ തള്ളിയിരുന്നു. തുടര്‍ന്നാണ് അഡ്വ രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയെ കേസ് ഏല്‍പ്പിച്ചത്.

ദിലീപുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധമുള്ള അഭിഭാഷകനാണ് രാമന്‍പിള്ള. മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചന കേസില്‍ നിഷാലിനായി ഹാജരായത് രാമന്‍പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് വിവാഹമോചനം വേഗത്തിലായതും തുടര്‍ന്ന് കാവ്യ ദിലീപിനെ സ്വന്തമാക്കിയതും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ആദ്യം തീരുമാനിച്ചിരുന്നതും രാമന്‍പിള്ളയെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനായി ഹാജരായതും രാമന്‍പിള്ളയായിരുന്നു.  

സ്ത്രീപീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് പ്രതിക്ക് അനുകൂലമല്ല. ഇത്തരം കേസുകളുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ ദയ പ്രതീക്ഷിക്കേണ്ടെന്നാണ് ദിലീപിന് ലഭിച്ച നിയമോപദേശം. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി ആശ്രയിക്കാന്‍ താരം തീരുമാനിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദയ പ്രതീക്ഷിക്കേണ്ട, നേരിടേണ്ടിവരുക കനത്ത തിരിച്ചടി; ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് കടുത്ത ഭയം മൂലം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപ് വീണ്ടും ...

news

ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റും കടമായി എടുക്കാം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ

ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയ്യില്‍ കാശില്ലെങ്കില്‍ പേടിക്കേണ്ട ...

news

മദനിയുടെ സുരക്ഷാച്ചെലവ് 1.18 ലക്ഷമായി കുറച്ചു; സന്ദര്‍ശന സമയം നാല് ദിവസം കൂട്ടി

പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കർണാടക സർക്കാർ 1,18,000 ...

news

ഇത് ദിലീപിനോടുള്ള വെല്ലുവിളിയോ?; പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി ...

Widgets Magazine Widgets Magazine