ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നല്‍കിയിട്ടില്ല

കൊച്ചി, ചൊവ്വ, 18 ജൂലൈ 2017 (09:05 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യത്തിന് വേണ്ടി പല വഴികളും ദിലീപ് നോക്കുന്നുണ്ട്. പക്ഷേ കോടതികള്‍ കനിയുന്നില്ല എന്ന് വേണം പറയാന്‍. ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജില്‍ മഞ്ജു വാര്യരെക്കുറിച്ചും ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. 
 
ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ ഇവയാണ്. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും സംശയത്തിന്റെ പേരില്‍ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കുപ്രസിദ്ധ കുറ്റവാളിയായ ഒന്നാം പ്രതിയുടെ വാക്കുകളില്‍ ഒരന്വേഷണവും നടത്താതെയാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നുമാണ്.
 
കേസിലെ സാക്ഷികളായ മഞ്ജു വാര്യര്‍, ആക്രമിക്കപ്പെട്ട നടി എന്നിവരെ ദിലീപിന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. എന്നാല്‍ തനിക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം അല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
 
അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും ദിലീപിനെതിരെ തെളിവൊന്നും ഇല്ല.
ദിലീപ് പ്രശസ്തനായ അഭിനേതാവാണ്. മാത്രമല്ല നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണെന്നും ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ആളല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
 
ആക്രമണത്തിന് ഇരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടിട്ടില്ല. ആരെയും സംശയിക്കുന്നില്ല എന്നാണ് നടി പറഞ്ഞത്. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
 
പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് സുനി തന്നെ വ്യക്തമാക്കിയതാണ്. പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല. സുനിയുടെ മൊഴി മാത്രം വിശ്വസിച്ച് ദിലീപിനെ പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
 
ദിലീപിനെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പലതും ദിലീപുമായി ബന്ധമില്ലാത്തതാണെന്നും എട്ടെണ്ണം കെട്ടിച്ചമച്ചതാണ്. ദിലീപിന്റെ അറസ്റ്റ് ക്രിമിനല്‍ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള തെളിവുകള്‍ കൊണ്ട് ദിലീപിനെ പ്രതി ചേര്‍ക്കാനാവില്ലെന്നും .
അഭിഭാഷകന്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അടിച്ചുമാറ്റിയ ആ പച്ച ഷര്‍ട്ട് തിരിച്ചു കിട്ടാന്‍ യുവാവ് ചെയ്തത്; കിടിലന്‍ മറുപടി നല്‍കി കൂട്ടുകാരന്‍ !

സജീര്‍ മരക്കാര്‍, ബിധുന്‍. ഈ പേരുകള്‍ അത്ര ഫേമസ് ഒന്നും അല്ല. എന്നാല്‍ രണ്ടു ദിവസത്തിനകം ...

news

സൂപ്രണ്ടിന്റെ ഒത്താശയോടെ അയാള്‍ ദിലീപിനെ സന്ദര്‍ശിച്ചു, അന്വേഷണ സംഘം ഞെട്ടി!

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ ...

news

മറ്റൊരു നടിയേയും ആക്രമിച്ചു; സുനിക്കെതിരെ വീണ്ടും കേസ്, നിര്‍മാതാവിന്റെ മൊഴി രേഖപ്പെടുത്തി

പ്രമുഖനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി സുനിക്കെതിരെ പുതിയ കേസ്. ...

news

പള്‍സര്‍ സുനിയുടെ ആദ്യത്തെ ഇര ഭാമ? ; നടിയുടെ മൊഴി രേഖപ്പെടുത്തി!

നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്നേ ...

Widgets Magazine