ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

ബുധന്‍, 15 നവം‌ബര്‍ 2017 (11:37 IST)

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രധാന സാക്ഷിയാകാൻ സാധ്യതയുള്ള നാദിർഷായുടെ മൊഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്.
 
ദിലീപിനൊപ്പം മാനെജർ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റപത്രം നൽകുന്നതിനു മുന്നോടിയായാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ താരത്തിനു 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ച് നൽകിയത്.
 
നടിയെ ആക്രമിച്ച കേസിൽ ഈ മാസം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാനത്ത് നടക്കുന്നതിനിടെ ആണ് ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു: പിണറായി വിജയൻ

മന്ത്രിസഭാ യോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടുനിന്നത് ഒരിക്കലും നടക്കാൻ ...

news

മന്ത്രിസഭായോഗത്തിൽ രാജി ആവശ്യപ്പെട്ട് മന്ത്രിമാർ, തീരുമാനം വൈകരുതെന്ന് ജി സുധാകരൻ; തൽക്കാലം മാറി നിൽക്കാമെന്ന് തോമസ് ചാണ്ടി

കായൽകൈയ്യേറ്റ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. ...

news

രാജി വെയ്ക്കാമെന്ന് തോമസ് ചാണ്ടി

കായൽകൈയ്യേറ്റ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. ...