സമദിന്റെ മൊഴിയെടുത്തത് ദിലീപിനെ ലക്ഷ്യംവച്ചായിരുന്നില്ല, കുടുങ്ങുന്നത് സിനിമയിലെ മറ്റൊരു പ്രമുഖന്‍!

സമദിന്റെ മൊഴിയെടുത്തത് ദിലീപിനെ ലക്ഷ്യംവച്ചായിരുന്നില്ല, കുടുങ്ങുന്നത് സിനിമയിലെ മറ്റൊരു പ്രമുഖന്‍!

 Nadirsha , Pulsar suni , police , kavya madhavan , kochi , Dileep , kochi , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , നാദിര്‍ഷ , യുവനടി , അപ്പുണ്ണി , സമദ്
ആലുവ| jibin| Last Modified ശനി, 5 ഓഗസ്റ്റ് 2017 (16:30 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ സഹോദരൻ സമദിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് ചില സംശയങ്ങള്‍ പരിഹരിക്കാനെന്ന് റിപ്പോര്‍ട്ട്.

സമദില്‍ നിന്നും പൊലീസ് മൊഴിയെടുത്തത് നാദിർഷയെ ലക്ഷ്യം വെച്ചായിരുന്നു. ആദ്യഘട്ടത്തിൽ ദിലീപിനെ പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോൾ നാദിർഷയെയും വിളിപ്പിച്ചിരുന്നു. ദിലീപിനെതിരായ കുറ്റപത്രം ഒരുമാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്ന അന്വേഷണ സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത നില നില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനാണ് സമദില്‍ നിന്നും മൊഴിയെടുത്തത്. നടിയെ അക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് നാദിര്‍ഷായ്‌ക്ക് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാകുന്നതിനായിരുന്നു ഈ മൊഴിയെടുക്കല്‍. പൾസർ സുനിയും മറ്റൊരു തടവുകാരനായ വിഷ്ണുവും നാദിർഷയെ ആണ് ആദ്യം ഫോണിൽ വിളിച്ച് സംസാരിച്ചത്. ഇതിനു പിന്നാലെയാണ് കേസിലെ ഗൂഢാലോചനയുടെ ചുരുളഴിയുന്നതെന്നതും നാദിര്‍ഷായ്‌ക്ക് വെല്ലുവിളിയാണ്.

കഴിഞ്ഞ ദിവസം ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെ ബന്ധുക്കൾ അടക്കമുള്ളവരെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിരുന്നു. മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ, ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് മൊഴിയെടുത്തത്.

ദിലീപിനെതിരായ കുറ്റപത്രം ഒരുമാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയിരിക്കും കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുക. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. തെളിവു നശിപ്പിച്ചവർ ഉൾപ്പെടെ നിലവില്‍ ഈ കേസിൽ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിക്കുന്നതിനും തുടര്‍ന്ന് അപകീർത്തികരമായ ദൃശ്യങ്ങൾ പകര്‍ത്താനുമായി ദിലീപും പൾസർ സുനിയും പലസ്ഥലങ്ങളിലും ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :