സിനിമ ഇല്ലാതായത് ദിലീപിന്റെ ഒതുക്കല്‍ മൂലമോ ?; നടിയെ ആക്രമിച്ചതിലെ സത്യം പുറത്തുവരണം: ഹരിശ്രീ അശോകന്‍

കൊച്ചി, ശനി, 15 ജൂലൈ 2017 (14:21 IST)

Widgets Magazine
 Dileep arrest , Dileep , Harisree ashokan , police , suni , kaviya madhavan , police case , ദിലീപ് , ഹരിശ്രീ അശോകന്‍ , യുവനടി , അനൂപ് , പൊലീസ് കേസ് , യുവനടി , കാവ്യ മാധവന്‍ , സോഷ്യല്‍ മീഡിയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരിശ്രീ അശോകന്‍ രംഗത്ത്.

സത്യം പുറത്തുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നടന്നത് എന്താണെന്ന് തനിക്കറിയില്ല. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും അശോകന്‍ പറഞ്ഞു.

തെളിവുകള്‍ ഉണ്ടെന്നു പറയുന്നതല്ലാതെ എന്ത് തെളിവാണ് ഉള്ളതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തട്ടെ. അതിനു മുമ്പ് എങ്ങനെയാണ് അദ്ദേഹത്തെ പഴിക്കാനാകുക. കുറ്റം ചെയ്‌തിട്ടില്ലെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.

ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അനൂപിനെയും അമ്മയേയും അടുത്തറിയാം. എന്നെ സിനിമയില്‍ നിന്നും ആരും ഉതുക്കിയിട്ടില്ല. ചാനല്‍ ചര്‍ച്ച കാണുന്നയാളോ സോഷ്യല്‍ മീഡിയയില്‍ സജീവമായയാളോ അല്ല. എനിക്ക് അറിയാവുന്ന ജോലിയാണ് ഞാന്‍ ചെയ്യുന്നത്. പൊലീസിന്റെ അന്വേഷണത്തിലിരിക്കുന്ന കേസാണിത്. അതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ ഇല്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

കേസിന്റെ എല്ലാ വശങ്ങളും പുറത്തു വരട്ടെ അപ്പോള്‍ സംസാരിക്കാമെന്നും അശോകന്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല, ഒരുപാട് നോവിക്കരുത് – രാജസേനന്‍

നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ...

news

ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ...

news

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് ...

news

ദിലീപിന്റെ നായികയും പെട്ടു! നടിക്ക് മയക്കുമരുന്ന് കേസില്‍ പങ്ക്? എക്സൈസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

നടന്‍ ദിലീപിന്റെ അറസ്റ്റാണ് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ...

Widgets Magazine