കേസില്‍ ദിലീപിന് പങ്കില്ലെന്ന് അന്വേഷണ സംഘത്തിലുള്ളവര്‍ വിശ്വസിക്കുന്നു; താരത്തെ കുടുക്കാന്‍ ശ്രമിക്കുന്നതാര് ? - എംഎല്‍എയുടെ വാക്കുകള്‍ വൈറലാകുന്നു

കൊച്ചി, ശനി, 5 ഓഗസ്റ്റ് 2017 (15:26 IST)

 PC George , Dileep , Pulsar suni , kavya madhavan , kochi , police , പിസി ജോര്‍ജ് , ദിലീപ് , കാവ്യ മാധവന്‍ , ഹൈക്കോടതി , യുവനടി , പള്‍സര്‍ സുനി , മഞ്ജു വാര്യര്‍
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ.

കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ല. 19 തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ പൊലീസിന് ഒരു തെളിവുപോലും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനായില്ല. സംഭവത്തിൽ ദിലീപിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവർ അന്വേഷണ സംഘത്തിൽ ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ ആക്രമിക്കപ്പെട്ട നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇത് പൊലീസിന്റെ അതിശയോക്തിയാണ്. ഈ വീഴ്ച ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.

അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്ന പി.സി. ജോർജിന്റെ പരാമർശം വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ നടത്തിയ പ്രസ്‌താവനകള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിസി ജോര്‍ജ് ദിലീപ് കാവ്യ മാധവന്‍ ഹൈക്കോടതി യുവനടി പള്‍സര്‍ സുനി മഞ്ജു വാര്യര്‍ Kochi Police Dileep Pc George Pulsar Suni Kavya Madhavan

വാര്‍ത്ത

news

ആക്ഷന്‍ ഹീറോ അച്ഛന്‍! അച്ഛാ നിങ്ങളു മാസ്സ് ആണ്, വെറും മാസ്സ് അല്ല മരണമാസ്സ് - മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പൊലീസുകാരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകില്ല. നിരവധി കുറ്റവാളികളെ ...