പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് നടന്നതായി പരാതി; ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാപിച്ച ക്യാമറയില്‍

പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് നടന്നതായി പരാതി; ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാപിച്ച ക്യാമറയില്‍

കണ്ണൂർ| JOYS JOY| Last Updated: ബുധന്‍, 18 മെയ് 2016 (14:38 IST)
വടക്കന്‍ കേരളത്തിലെ ശ്രദ്ധേയമണ്ഡലവും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലവുമായ ധര്‍മ്മടത്ത് കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ബൂത്തില്‍ സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളവോട്ട് നടന്നതായി മനസ്സിലായത്.

യു ഡി എഫ് സ്ഥാനാർഥി മമ്പറം ദിവാകരൻ സംഭവത്തിൽ
തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. എന്നാൽ, ആരോപണം സി പി എം നിഷേധിച്ചു. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിൽ ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നുവെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.

സംഭവദിവസം തന്നെ യു ഡി എഫ് പരാതി നൽകിയിരുന്നെങ്കിലും തെളിവുകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ തന്നെ തെളിവായി നൽകുകയായിരുന്നു. ഒരാൾ ഒന്നിൽ കൂടുതൽ ബൂത്തുകളിൽ വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ
ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിണറായി പഞ്ചായത്തിൽ മാത്രം 5000ലധികം കള്ളവോട്ട് നടന്നെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :