ന്യൂനമര്‍ദം കേരളത്തെ ബാധിക്കുമെന്ന് പറയാനാവില്ല: പിണറായി

തിരുവനന്തപുരം, ചൊവ്വ, 13 മാര്‍ച്ച് 2018 (20:22 IST)

Widgets Magazine
മുഖ്യമന്ത്രി, ന്യൂനമര്‍ദം, കേരളം, കന്യാകുമാരി, ശ്രീലങ്ക, പിണറായി വിജയന്‍, CM, Pinarayi, Kerala, Rain

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തില്‍ പ്രവചനങ്ങളൊന്നും വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.
 
ന്യൂനമര്‍ദ മുന്നറിയിപ്പിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ദുരന്തനിവാരണ സേന ബുധനാഴ്ച രാവിലെ കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികള്‍ ഈ മാസം 15 വരെ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മാര്‍ച്ച് പത്തിന് രാത്രിയാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ വകുപ്പുകള്‍ക്കും വിവരം കൈമാറി. തീരദേശ താലൂക്ക് കണ്‍‌ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
 
സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. വനപ്രദേശത്ത് തിരച്ചിലിനിടെ ...

news

ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കൂം സാധ്യത, ജാഗ്രതാ നിര്‍ദേശം

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ ...

news

കേരള പോലീസിലും ആർ എസ് എസ് പിടിമുറുക്കുന്നു? ഉത്തരംമുട്ടി ഡിജിപി

കേരള പൊലീസിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ആർ എസ് എസ് സെൽ പ്രവർത്തിക്കുന്നതായി മുൻപ് ...

news

ക്ലൈമാക്സില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു: ഇന്ദ്രന്‍സ്

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം സിനിമാപ്രേമികളെ സം‌ത്രപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച ...

Widgets Magazine