ന്യൂനമര്‍ദം കേരളത്തെ ബാധിക്കുമെന്ന് പറയാനാവില്ല: പിണറായി

മുഖ്യമന്ത്രി, ന്യൂനമര്‍ദം, കേരളം, കന്യാകുമാരി, ശ്രീലങ്ക, പിണറായി വിജയന്‍, CM, Pinarayi, Kerala, Rain
തിരുവനന്തപുരം| BIJU| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (20:22 IST)
ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തില്‍ പ്രവചനങ്ങളൊന്നും വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

ന്യൂനമര്‍ദ മുന്നറിയിപ്പിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ദുരന്തനിവാരണ സേന ബുധനാഴ്ച രാവിലെ കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികള്‍ ഈ മാസം 15 വരെ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് പത്തിന് രാത്രിയാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ വകുപ്പുകള്‍ക്കും വിവരം കൈമാറി. തീരദേശ താലൂക്ക് കണ്‍‌ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :