സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെന്റിന്റെ​ പരിശോധന; കൊച്ചിയിൽ വൻ കള്ളപ്പണവേട്ട

സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെന്റിന്റെ മിന്നല്‍​ പരിശോധന

   Demonetisation , RBI , kollam , police , arrest , not banned , central government , ജില്ലാ സഹകരണ ബാങ്ക് , നോട്ട് നിരോധനം , എന്‍ഫോഴ്‌സ്‌മെൻറ് , റെയ്‌ഡ്
കൊല്ലം| jibin| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (20:51 IST)
സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെൻറ്​ പരിശോധന നടത്തുന്നു. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

നോട്ട്​ അസാധുവാക്കല്‍ നടപടിക്ക്​ ശേഷ സഹകരണ ബാങ്കുകളിൽ എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാനാണ് പരിശോധന. കഴിഞ്ഞ ദിവസം നികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

ഇതിനിടെ കേന്ദ്ര ധനമന്ത്രാലയത്തി​ന്റെ നിര്‍ദേശത്തെ തുടർന്ന്​ കൊല്ലം ജില്ലാ സഹകരണ ബാങ്കിലും മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലും സിബിഐ റെയ്ഡ്​​ നടന്നു.

അതിനിടെ, അസാധുവാക്കിയ കറൻസി നോട്ടുകളായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിനു പകരം പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത സംഘത്തെ 37.50 ലക്ഷം രൂപയുമായി ആദായനികുതി വകുപ്പ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ അഞ്ചു പേരെ ഇടപ്പള്ളിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :