കാവിവത്‌കരണം സ്‌കൂളുകളിലേക്ക്; ദീന്‍ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കാവിവത്‌കരണം സ്‌കൂളുകളിലേക്ക്; ദീന്‍ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

   deen dayal , RSS , deen dayal upadhyaya , circular , ദീൻ ദയാൽ ഉപാധ്യായ , ആർഎസ്എസ് , ഡിപിഐ , സര്‍ക്കുലര്‍
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (19:28 IST)
ആർഎസ്എസ് താത്വികാചാര്യനും ജനസംഘം സ്ഥാപക നേതാവുമായ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾക്ക് നിര്‍ദേശം.ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിപിഐയുടെ സര്‍ക്കുലര്‍ ഇറക്കിയത്.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ധി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി, സെക്കന്‍ഡറി ക്ലാസുകളില്‍ നടത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗരേഖയും പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. ദീന്‍ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്‌കൂളുകളില്‍ രചനാമത്സരം സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ദീൻ ദയാൽ ഉപാധ്യായുടെ ജീവിതവും, ആശയങ്ങളും ഉൾകൊള്ളിച്ച് യു.പി ക്ലാസുകളിലും സെക്കൻഡറി തലത്തിലുംവിവിധ പരിപാടികൾ നടത്തണം, അദ്ദേഹത്തിന്റെ
ജീവതമോ ആശയമോ വർണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലൽ, ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ആഘോഷത്തിന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ തന്റെ അറിവോടെയല്ല സര്‍ക്കുലറെന്ന് കെ മോഹന്‍കുമാര്‍ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :