മോര്‍ച്ചറിയിലെ മൃതദേഹം ഉറുമ്പരിച്ചു

മൃതദേഹം ഉറുമ്പരിച്ചു , മെഡിക്കല്‍ കോളേജ് , ആശുപത്രി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (17:09 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഉറുമ്പരിച്ചു. ശ്രീകാര്യം അരിയം സ്വദേശി സുകുമാരന്‍ എന്ന 54 കാരന്‍റെ മൃതദേഹമാണ്‌ ഉറുമ്പരിച്ചത്.

ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ചികിത്സയിലെ കഴിയവേ 29 നു രാവിലെ മരിച്ച സുകുമാരന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മൃതദേഹം രാവിലെ പുറത്തെടുത്തപ്പോള്‍ മുഖത്തും മറ്റു ഭാഗങ്ങളിലും ഉറുമ്പരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എങ്ങനെ ഉറുമ്പരിച്ചു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല. ഇതിനു മുമ്പും ആശുപത്രിയിലെ ഫ്രീസറിനെ കുറിച്ചു പരാതി ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :