പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു, രണ്ട് പേരെ കാണാതായി; മരിച്ചത് ഒരു കുടുംബത്തിലെ കുട്ടികൾ

പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു. രണ്ട് പേരെ കാണാതായി. ഒരു പെൺകുട്ടിയും നാല് ആൺകുട്ടികളുമാണ് മരിച്ചത്. സെബാൽ സെൽജൻ(15), ഒരിജ സെൽജൻ(15), മാണിക് ബിനോയ് എന്നിവരെ തിരിച്ചറി

കണ്ണൂർ| aparna shaji| Last Updated: ശനി, 28 മെയ് 2016 (18:23 IST)
പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു മുങ്ങി മരിച്ചു. രണ്ട് പേരെ കാണാതായി. ഒരു പെൺകുട്ടിയും നാല് ആൺകുട്ടികളുമാണ് മരിച്ചത്. സെബാൽ സെൽജൻ(7), ഒരിജ സെൽജൻ(15), മാണിക് ബിനോയ്(12), അഖിൽ ജോസ്(11), ആയൽ ജോസ്(7) എന്നിവരാണ് മരിച്ചത്.

ഒരു കുടുംബത്തിലെ അഞ്ചുകുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിന് വന്നതായിരുന്നു കുട്ടികൾ. ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. കുളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർക്ക് ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു.

മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. രക്ഷപ്പെട്ട കുട്ടിയുടെ നില അതീവഗുരുതരമാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ് ദിവസം ഇതിനടുത്ത പുഴയിൽ 3 കുട്ടികൾ മുങ്ങി മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :