കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി ബാലിക മരിച്ചു

ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു.

akj iyer| Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (11:44 IST)
ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു.
മാറമ്പിള്ളി
എം.ഐ.എസ് കോളേജിനടുത്ത് മരോട്ടിക്കാപ്പറമ്പിൽ സുബൈർ ഹസീന ദമ്പതികളുടെ മകൾ മെഹറുന്നീസ എന്ന പത്ത് വയസുകാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ
സഹോദരിമാരായ മർഫാ, മിൻഹാ
എന്നിവർക്കൊപ്പം
കളിച്ചുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന്റെ ചുരിദാർ ഷാൾ ജനലഴിയിൽ കെട്ടിയ ശേഷം പരസ്പരം ചുറ്റിക്കളിക്കുകയായിരുന്നു.

മെഹറുന്നീസയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയതോടെ ബോധരഹിതയായി വീണു. മാതാവും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :