താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു

ദേവസ്വം ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു

AKJ IYER| Last Updated: വെള്ളി, 21 ഏപ്രില്‍ 2017 (15:56 IST)
ആന പരിപാലനത്തിനായി ദേവസ്വം ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു. പെരുമ്പഴുതൂർ കരിപ്രാക്കോണം കോളനി ജയസദനത്തിൽ മുരുകൻ എന്ന ജയനാണ് (൩൫) ശ്രീമഹാദേവർ ക്ഷേത്രത്തിലെ ആനയായ ശിവശങ്കരന്റെ ചവിട്ടേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ക്ഷേത്രത്തിനടുത്തുള്ള മുണ്ടപ്ലാവില കവലയ്ക്കടുത്തതായിരുന്നു സംഭവം. ആനയുടെ രണ്ടാമത്തെ പാപ്പാൻ പ്രദീപ് , നാട്ടുകാരനായ കണ്ണൻ എന്നിവർക്കൊപ്പം തെങ്ങോല ശേഖരിച്ച് മാറ്റങ്ങവേയാണ് ജയന്റെ ദാരുണാന്ത്യമുണ്ടായത്.

ഒന്നാം പാപ്പാൻ സ്ഥലത്തില്ലാതിരുന്നതിനാൽ പ്രദീപായിരുന്നു ആനയെ നോക്കിയിരുന്നത്. തീറ്റ എടുക്കുന്നതിനിടെ അടുത്തുകൂടി നടന്നു വരികയായിരുന്ന ജയനെ കാവുകൊണ്ട് തട്ടിയ ശേഷം ചവിട്ടുകയായിരുന്നു. ഈ സമയം നാട്ടുകാരനായ കണ്ണൻ ആനപ്പുറത്തുണ്ടായിരുന്നു. ആനയെ പിന്നീട് രണ്ടാമത്തെ പാപ്പാനും കണ്ണനും നാട്ടുകാരും ചേർന്ന് ബന്ധിച്ചു.

ആന പരാക്രമം കാട്ടിയതോടെ മയക്കുമരുന്ന് കുത്തിവയ്ക്കുകയും വിവിധ ക്ഷേത്രങ്ങളിലെ ആറ് പാപ്പാന്മാരുടെ
സഹായത്തോടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. മരിച്ച ജയന്റെ മൃതദേഹം പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :