ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കമന്റിട്ടു; ഡിസിസി ഓഫീസില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മിലടിച്ചു

  congress , DCC , KSU , facebook post , ഡിസിസി , കെഎസ്‌യു , നിധീഷ് പാലപ്പെട്ടി , മിഥുന്‍ മോഹന്‍ , കോണ്‍ഗ്രസ് ,
തൃശ്ശൂര്‍| Last Updated: വെള്ളി, 14 ജൂണ്‍ 2019 (15:33 IST)
ഫേസ്‌ബുക്ക് പോസ്‌റ്റിനെ ചൊല്ലി ഡിസിസി ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് ഓഫീസിലും പുറത്തുമായി തമ്മിലടിച്ചത്. സംഭവത്തില്‍ നേതൃത്വത്തിന് ഇരുവരും പരാതി നല്‍കി.

വ്യാഴാഴ്‌ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ നിധീഷ് പോസ്‌റ്റ് ചെയ്‌ത കുറിപ്പിനെ മിഥുന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിക്കുകയും കമന്റ് ചെയ്യുകയും ചെയ്‌തു. ഇക്കാര്യം നിധീഷ് ചോദ്യം ചെയ്‌തതോടെയാണ് ഓഫീ‍സില്‍ തമ്മിലടിയുണ്ടായത്.

ഓഫീസില്‍ വെച്ചാണ് മിഥുനും നിധീഷും ഏറ്റുമുട്ടിയത്. സംഭവം കയ്യാങ്കളിയായതോടെ ഡിസിസി ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെബി ജയറാം എന്നിവര്‍ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ നോക്കി. എന്നാല്‍, ഓഫീസിന് പുറത്തുവച്ച് ഇരുവരും തമ്മിലടിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുകയും മിഥുനെയും നിധീഷിനെയും പിടിച്ചു മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോ കോളേജില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെ ഡിസിസി ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതോടെ വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :