മഹാരാജാസിനെ ഇനി മൃദുല നയിക്കും; ചരിത്രം രചിച്ച് എസ്എഫ്ഐ! നയിക്കാന്‍ ഏഴു വനിതകള്‍

മഹാരാജാസിനെ നയിക്കാന്‍ പെണ്‍‌പട, ചരിത്രത്തില്‍ ഇതാദ്യം!

കൊച്ചി| aparna| Last Updated: ബുധന്‍, 23 ഓഗസ്റ്റ് 2017 (08:20 IST)
എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം.
വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളെജിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. ദളിത് വിദ്യാര്‍ത്ഥിനിയായ മ്ര്ഡുല ഗോപിയാണ് മഹാരാജാസിന്റെ ആദ്യ വനിതാ സാരഥിയാകുന്നത്. 121 വോട്ടുകള്‍ക്കാണ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദ് രണ്ടാമതെത്തി. കെഎസ്‌യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. എസ്എഫ്‌ഐയുടെ പാനലില്‍ നിന്ന് ആകെ ഏഴ് പെണ്‍കുട്ടികള്‍ വിജയക്കൊടി പാറിച്ചു. മഹാരാജാസിന് പുറമേ, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആലുവ യുസി കോളേജിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും എസ്എഫ്ഐയ്ക്കാണ് വിജയം. മുഴുവന്‍ സീട്ടും തൂത്തുവാരിയാണ് ഇവിടങ്ങളില്‍ എസ് എഫ് ഐ വിജയം കൈവരിച്ചത്.

മഹാരാജാസ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയികള്‍:

ചെയര്‍ പേഴ്സണ്‍‍: മൃദുലാ ഗോപി
വൈസ് ചെയര്‍‌പേഴ്സണ്‍‍: ഷഹാന മന്‍‌സൂര്‍
ജനറല്‍ സെക്രട്ടറി: ജിഷ്ണു ടി ആര്‍
യുയുസി: ഇര്‍ഫാന പി ഐ, രാഹുല്‍ കൃഷ്ണന്‍
ആര്‍ട്സ്‌ക്ലബ്ബ് സെക്രട്ടറി: അരുണ്‍ ജഗദീശന്‍
മാഗസീന്‍ എഡിറ്റര്‍‍: രേതു കൃഷ്ണന്‍
വനിതാ പ്രതിനിധികള്‍ : സാരംഗി കെ, ശ്രീലേഖ ടി കെ
ഒന്നാം വര്‍ഷ ബിരുദപ്രതിനിധി: മുഹമ്മദ് തൊയിബ്
രണ്ടാം വര്‍ഷ ബിരുദപ്രതിനിധി: സിദ്ധു ദാസ്
മൂന്നാം വര്‍ഷ ബിരുദപ്രതിനിധി: ഇഷാഖ് ഇബ്രാഹിം
ഒന്നാം വര്‍ഷ പിജി പ്രതിനിധി: അനുരാഗ് ഇ കെ
രണ്ടാം വര്‍ഷ പിജി പ്രതിനിധി: വിദ്യ കെ

(ചിത്രത്തിന് കടപ്പാട്: എസ് എഫ് ഐ മഹാരാജാസ് ഫേസ്ബുക്ക്)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :