ചുഴലിക്കാറ്റ്: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലത്തീൻ സഭ

തിരുവനന്തപുരം, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (17:40 IST)

അനുബന്ധ വാര്‍ത്തകള്‍

ഓഖി ചുഴലിക്കാറ്റിൽപെട്ടു പോയ 108 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ അതിരൂപത. കാണാതായവരെ കുറിച്ച് സർക്കാരിന്റെ കൈയിൽ കൃത്യമായ വിവരം പോലുമില്ല. രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയത് തിരിച്ചടിയുണ്ടാക്കി. ചുഴലിക്കാറ്റ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പെരേര വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളെ ആറു ദിവസമായിട്ടും തിരിച്ചെത്തിക്കാൻ സർക്കാരിന് കഴിയാത്തത് അപമാനകരമാണ്. സംഭവം നടന്നയുടന്‍ ഭരണാധികാരികൾ ദുരന്ത മേഖല സന്ദർശിച്ചിരുന്നെങ്കിൽ പ്രദേശവാസികള്‍ക്ക് ഏറെ ആശ്വസകരമായേനെ എന്നും പെരേര പറഞ്ഞു.

കണ്ടെത്താനുള്ള എത്രപേർ സുരക്ഷിതരാണെന്ന് പറയാൻ പോലും സര്‍ക്കാരിനോ രക്ഷാപ്രവർത്തകർക്കോ കഴിയുന്നില്ല. കടലിനെ നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളികളെ തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്താതിരുന്നത് ഉചിതമായില്ലെന്നും  
തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സഭാനേതൃത്വം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ...

news

ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ ആശുപത്രിയില്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ ...

news

കേരളത്തിലെ ആരാധകരെക്കുറിച്ച് സണ്ണി നടത്തിയ പുതിയ കമന്റ് വൈറലാകുന്നു

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് ...

news

ധോണി വിരമിക്കുന്നു ? ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലില്‍; ഡിസംബര്‍ 13ന് എല്ലാം അവസാനിപ്പിക്കും !

ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ...