നോട്ടില്‍ കുരുങ്ങി ജനജീവിതം; ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

നോട്ടുകളുടെ ക്ഷാമം രൂക്ഷമായാല്‍ പെട്രോള്‍ പമ്പുകള്‍ ഉച്ചമുതല്‍ അടച്ചിടും

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 12 നവം‌ബര്‍ 2016 (07:49 IST)
ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ ഉച്ചയ്ക്കുശേഷം പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇനിയും ചെറിയ നോട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, പല ബാങ്ക് ശാഖകള്‍ക്കും ആവശ്യത്തിന് പണം നല്‍കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളും പൂര്‍ണപ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടുദിവസം അടഞ്ഞുകിടന്ന എ.ടി.എമ്മുകളില്‍നിന്ന് വെള്ളിയാഴ്ച മുതല്‍ പണം പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നതെങ്കിലും പലതും ഇപ്പോളും അടഞ്ഞു കിടക്കുകയാണ്.

കള്ളപ്പണം കണ്ടെത്തുന്നതിനായി ആദായനികുതിവകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരും. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ കെ.എസ്.ആര്‍.ടി.സി, റയില്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍, പാല്‍ ബൂത്ത്, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അര്‍ധരാത്രിവരെ ഉപയോഗിക്കാന്‍ ആര്‍ ബി ഐ അനുമതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :