നടൻ ബാബുരാജിന് വെട്ടേ‌റ്റു

കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; നടൻ ബാബുരാജി‌ന് വെട്ടേറ്റു

aparna shaji| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (13:45 IST)
സിനിമ നടൻ ബാബുരാജിന് വെട്ടേറ്റു. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ചായിരുന്നു സംഭവം. നെഞ്ചിലാണ് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു.

കല്ലാർ സ്വദേശി സണ്ണിയാണു ബാബുരാജിനെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വെള്ളം തീരെ ലഭിക്കാത്ത ഈ സമയത്ത് കുളം വറ്റിക്കാൻ ബാബുരാജ് തീരുമാനിച്ചതു മുതലാണ് പ്രശ്നം ആരംഭിച്ചത്.

ബാബുരാജിന്റെ ഈ തീരുമാനത്തിനെതിരെയാണ് സമീപവാസികൾ സംഘടിച്ചത്. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. ഗുരുതരമല്ല. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :