പൊതു ചര്‍ച്ചയില്‍ വിഎസിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം

ആലപ്പുഴ| Last Updated: ശനി, 11 ജനുവരി 2020 (15:10 IST)
ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വി എസിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം. കാണ്ഡഹാര്‍ തീവ്രവാദികളേപ്പോലെ വി.എസ് വീണ്ടും പാര്‍ട്ടിയെ വീണ്ടും ഹൈജാക്ക് ചെയ്തുവെന്നും, നടപടി അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ ഉപ്പിട്ടപോലെയാണെന്നുമൊക്കെയായിരുന്നു വി എസിനെതിരായ വിമര്‍ശനം.

നേരത്തെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ സിപിഎം സംസ്ഥാന സമ്മേളനം
ബഹിഷ്‌കരിച്ച് വി എസ് തിരുവനന്തപുരത്തേക്ക്
മടങ്ങിയിരുന്നു. വി.എസ് പുലര്‍ച്ചെ ആരോടും പറയാതെ സമ്മേളനസ്ഥലം വിട്ടത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വി എസ് അച്യുതാനന്ദന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. താന്‍ ആവശ്യപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിഎസിന്റെ നിലപാടെന്നാണ് സൂചന.

അതിനിടെ
വിഎസിനെതിരായ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം അതേപടി നിലനിര്‍ത്തുമെന്നാണ് പൊളിറ്റ്ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്. വിഎസിനെതിരായ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ നീക്കില്ലെന്നും ഇന്ന് ചേര്‍ന്ന അവയ്ലബിള്‍ പി ബി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :