കണ്ണുകാണാത്ത ഭാര്യയുടെ അശ്ശീല ചിത്രങ്ങൾ ഭർത്താവ് യുവാവിന് നൽകി; യുവതിയെ പീഡിപ്പി‌ക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ അറസ്റ്റിൽ

ബധിര യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പൂച്ചാക്കല്‍| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (13:46 IST)
വിവാഹിതയും ബധിരയും മൂകയുമായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി നോര്‍ത്ത് സ്വദേശി റഹീം എന്ന 26 കാരനാണ് ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തില്‍ യുവതിയെ മാനഭഗപ്പെടുത്താന്‍ ശ്രമിച്ചത്.

മൊബൈലില്‍ റഹീം ആവശ്യപ്പെട്ടതനുസരിച്ച് യുവതിയുടെ ഭര്‍ത്താവ് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയെന്നും പിന്നീട് റഹീം യുവതിയെ ഇത് കാണിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഓടി രക്ഷപ്പെട്ട യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കി. ചേര്‍ത്തലയിലെ സ്പെഷ്യല്‍ സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെ യുവതി മൊഴി നല്‍കി. പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :