Widgets Magazine
Widgets Magazine

പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടി, പൊലീസുകാരൻ പിടിയിൽ

പാലക്കാട്, തിങ്കള്‍, 30 ജനുവരി 2017 (16:14 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാര്‍ ഉള്‍പ്പെട്ട നാലംഗ സംഘം അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ നൂര്‍ സമീര്‍ (45), മുജീബ് റഹ്മാന്‍ (29), സുനീഷ് (31) എന്നിവര്‍ക്കൊപ്പം അബ്കാരി കേസിലെ പ്രതികൂടിയായ തൊടുപുഴ സ്വദേശി റി‍സ്‍വാന്‍ കാസിം (22) എന്നിവരാണു പാലക്കാട് ടൌണ്‍ സൌത്ത് പൊലീസ് വലയിലായത്.
 
മുഖ്യമന്ത്രിയുടെ ആന്‍റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങള്‍ എന്ന നിലയിലാണ് കഞ്ചാവ് കേസിലെ പ്രതിയായ രാജേഷ് എന്നയാളിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി 96000 രൂപ തട്ടിയെടുത്തത്. എന്നാല്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ട രാജേഷ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 
 
അറസ്റ്റിലായ പ്രതികളെ കോടതി അടുത്ത മാസം ഒന്‍പത് വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ സബ് ജയിലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ പൊലീസ് മേധാവി കഞ്ചാവ് വേട്ടയ്ക്കായി നിയോഗിച്ച ഹൈറേഞ്ച് സ്പൈഡേഴ്സ് സ്പെഷ്യല്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായ മൂന്ന് പൊലീസുകാരും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമിതാണ്!

ലോകത്തിലെ തന്നെ എറ്റവും നിഗൂഢമായ സ്ഥലമേതെന്ന് ചോദിച്ചാൽ അമേരിക്കക്കാർ പറയും ഏരിയ 51. ...

news

മാർക്കിസ്റ്റുകാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്, ഇത് കണ്ണൂരല്ല എറണാ‌കുളമാണ്; കോൺഗ്രസ് നേതാവിന്റെ ഭീഷണി വൈറലാകുന്നു

മകനെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായ രീതിയിൽ മുന്നറിയിപ്പുമായി അച്ഛൻ. രാഷ്ട്രീയക്കളത്തിലെ ...

news

എല്ലാം ശരിയാകും എന്നത് ഒരു തോന്നൽ മാത്രമായിരുന്നു, വെറും തോന്നൽ; മാല പാർവതിയുടെ ഒളിയമ്പുകൾ പി‌ണറായിയ്ക്ക് നേരയോ?

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയത് വെറും ...

Widgets Magazine Widgets Magazine