എടപ്പാളിലെ പീഡനം; മൊയ്തീൻകുട്ടി നേരത്തേയും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് മിണ്ടാതിരുന്നതെന്ന് അമ്മ

തിയേറ്ററിലെ പീഡനം; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

അപർണ| Last Modified ഞായര്‍, 13 മെയ് 2018 (10:38 IST)
മലപ്പുറം എടപ്പാളിലെ തീയേറ്ററില്‍ പത്തു വയസുകാരിയെ പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ മൊയ്തീൻ‌കുട്ടിയെന്ന വ്യവസായിക്ക് പെണ്‍കുട്ടിയെ കാഴ്ച്ചവെച്ച സ്ത്രീ പെൺകുട്ടിയുടെ അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കേസില്‍ ഇവരേയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി ഇയാളെ പീഡിപ്പിക്കുന്നത് മാതാവ് കണ്ടെന്നുള്ളത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാതാവിന്റെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

അതേസമയം, പെൺകുട്ടിയെ ഇയാൾ നേരത്തേയും പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂചന. കുട്ടിയുടെ ഭാവിയെ ഓർത്താണ് വിവരം പുറത്തുപറയാതിരുന്നതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകൾകുണ്ട്. സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ കഴിഞ്ഞദിവസം അന്വേഷണത്തിന്‍റെ ഭാഗമായി സസ്‌പെന്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :