Widgets Magazine
Widgets Magazine

നന്തൻകോട് കൂട്ടക്കൊലക്കേ‍സ്: സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതി

തിരുവനന്തപുരം, ചൊവ്വ, 11 ഏപ്രില്‍ 2017 (10:12 IST)

Widgets Magazine

നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജിനെ ചോദ്യംചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്ന് പ്രതി മൊഴി നൽകി. പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാകും വിശദമായ ചോദ്യംചെയ്യൽ.    

കുടുംബാംഗങ്ങൾ അറിയാതെ പത്ത് വർഷത്തിലേറെയായി താന്‍ സാത്താൻ സേവ നടത്തുകയായിരുന്നെന്ന് കേഡൽ ജീൻസൺ പൊലീസിന് മൊഴിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായതെന്നും ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. 
 
പ്രതി കേഡൽ ജീൻസൺ രാജിയുടെ ഈ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടുകാർ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍  പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സമരം പാർട്ടിക്കോ സർക്കാരിനോ എതിരായിരുന്നില്ല, എന്നിട്ടും...; പ്രതികരണവുമായി ജിഷ്ണുവിന്റെ അമ്മാവൻ

ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതി തങ്ങൾക്ക് നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ ...

news

ഇനി അടുക്കള കണ്ടിട്ടാകാം ഭക്ഷണം, ഹോട്ടലുടമകള്‍ക്ക് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മിഷന്‍

ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം. ഭക്ഷണം ...

news

പാലക്കാട് ജില്ലയിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു

പാലക്കാട് ജില്ലയിലെ രണ്ടിടത്തായി നടന്ന സംഭവങ്ങളിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു. ...

news

സി ഐക്കെതിരെ പീഡനക്കേസ് പരാതി

ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നു പിടിച്ചതിനു സി ഐ ക്കെതിരെ പീഡനക്കേസ് ...

Widgets Magazine Widgets Magazine