സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ

തൃശൂർ, ഞായര്‍, 25 ഫെബ്രുവരി 2018 (14:16 IST)

 cpm state conference , cpm , kodiyeri balakrishnan , കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം , സംസ്ഥാന സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഏകകണ്ഠമായായി വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.

87 അംഗ സംസ്ഥാന സമിതിയിൽ 10 പേരാണ് പുതുമുഖങ്ങൾ. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഒമ്പതു പേരെ ഒഴിവാക്കി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്,​ വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്, കെ സോമപ്രസാദ് എംപി,​ ഇഎൻ സുധാകരൻ,​ കെവി രാമകൃഷ്ണൻ,​ ആർ നാസർ,​ സിഎച്ച് കുഞ്ഞമ്പു,​ ഗിരിജ സുരേന്ദ്രൻ​ എന്നിവരാണ് പുതുമുഖങ്ങൾ. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി.

വിവി ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പാനലിന് രൂപം നൽകിയത്.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളകയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍; ശ്രീദേവിയുടെ മൃതദേഹം രണ്ടു മണിയോടെ മുംബൈയില്‍ എത്തിക്കും - വൈകിയാല്‍ സംസ്‌കാരം നാളെ

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം 2മണിയോടെ ...

news

‘പ്രതികരിക്കാന്‍ വാക്കുകളില്ല, ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനം’ - പ്രിയങ്ക ചോപ്ര

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ഇന്ത്യന്‍ ...

news

‘എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ തോന്നുന്നു’: അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ...

news

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍ ...

Widgets Magazine