സംസ്ഥാന സമിതി അവസാനിച്ചു; വിഎസ് വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു

 വിഎസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാന സമിതി , കേന്ദ്ര കമ്മിറ്റി , സിപിഎം
തിരുവനന്തപുരം| jibin| Last Modified ശനി, 25 ഏപ്രില്‍ 2015 (13:48 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമാകാതെ സിപിഎം സംസ്ഥാന സമിതി അവസാനിച്ചു. വിഎസ് വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നാണ് തീരുമാനമായത്.

വിഎസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പികെ ഗരുദാസന്‍, പാലൊളി മുഹമ്മദ്കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നൊഴിവാക്കിയപ്പോള്‍ കെജെ തോമസ്, എംഎം മണി, ടിപി രാമകൃഷ്ണന്‍ എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനസമിതിയില്‍ പങ്കെടുക്കാന്‍ നേതൃത്വം ക്ഷണിച്ചതിനെ തുടര്‍ന്ന് വിഎസ് സംസ്ഥാനസമിതിയില്‍ പങ്കെടുത്തിരുന്നു.

വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം
സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരണത്തിനായി ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :