വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ സിപിഎം നടപടിയെടുത്തു

ആലപ്പുഴ| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (13:45 IST)
ആലപ്പുഴയിലെ മാന്നാറില്‍ ദേശാഭിമാനി സ്വയം സഹായ സംഘം സംഘടിപ്പിച്ച പാരിപാടിയില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തവര്‍ക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അച്ചടക്കനടപടി ആരംഭിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഹമ്മദ് അജി, എം.പി ദിവാകരന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ളവരോട് ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :