കെഎന്‍ ബാലഗോപാല്‍ കൊല്ലം സിപിഎം ജില്ലാ സെക്രട്ടറി

സിപിഎം ജില്ലാ സെക്രട്ടറി , കെഎന്‍ ബാലഗോപാല്‍ , സിപിഎം
കൊല്ലം| jibin| Last Updated: ബുധന്‍, 28 ജനുവരി 2015 (13:34 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പഴയെ സന്തതസഹചാരി കെഎന്‍ ബാലഗോപാലിനെ കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ വ്യക്തത ഉണ്ടായത്. നിലവില്‍ രാജ്യസഭാ അംഗമാണ് ബാലഗോപാല്‍.

ജില്ലാ കമ്മിറ്റി എതിര്‍പ്പില്ലാതെയാണ് ബാലഗോപാലിനെ തെരഞ്ഞെടുത്തത്. 143 അംഗങ്ങള്‍ ഉള്ള ജില്ലാ കമ്മിറ്റിയില്‍ നേരിയ അഴിച്ചുപണിയും ഉണ്ടായി. ജില്ലാ കമ്മറ്റിയില്‍ പുതിയതായി എട്ടുപേരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ഏഴുപേരെ
ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പികെ ഗോപന്‍, എന്‍ ജഗദീഷന്‍, ജി മുരളീധരന്‍, പ്രസന്ന ഏണസ്റ്റ്, എസ് എല്‍ സജികുമാര്‍, പികെ ബാലചന്ദ്രന്‍ എന്നിവര്‍ ജില്ലാ കമ്മറ്റിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിയപ്പോള്‍ സംസ്ഥാനസമിതി അംഗങ്ങളായ ജെ മേഴ്സികുട്ടിയമ്മ, പി രാജേന്ദ്രന്‍, വരദരാജന്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തു.

കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെഎന്‍ ബാലഗോപാല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :