ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി, വ്യാഴം, 3 ഓഗസ്റ്റ് 2017 (18:12 IST)

Cpm Bjp issues in kerala , Cpm , Bjp , RSS , Rajesh , ബിജെപി , ആർഎസ്എസ് , അരുൺ ജെയ്റ്റ്ലി , ബിജെപി- സിപിഎം സംഘര്‍ഷം

സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി സന്ദർശിക്കും. ഞായറാഴ്ചയായിരിക്കും സന്ദർശനം.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ജെയ്റ്റ്ലിയുടെ സന്ദർശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും.

ബിജെപി- സിപിഎം സംഘര്‍ഷം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ജെയ്റ്റ്ലി കേരളത്തിലെത്തുന്നത്. ബിജെപി എംപി പ്രഹ്‌ളാദ് ജോഷി, മീനാക്ഷി ലേഖി എന്നിവര്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ലോക്‌സഭയില്‍ ചോദ്യം ചെയ്‌തിരുന്നു.

കേരളത്തിൽ ബിജെപി പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നെന്ന ആരോപണം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ രാജേഷിന്റെ കൊലപാതകത്തെ ഗൗരവത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും കാണുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം ...

news

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് ...

news

ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ജനങ്ങള്‍ തല്ലിക്കൊന്നു !

ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ...

news

ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്... ഹൃദയം നടുങ്ങുന്ന ദൃശ്യങ്ങള്‍ കാണാം

മൃഗശാല കാണാന്‍ എത്തിയ ഏതൊരാള്‍ക്കും അവിടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും ...