തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് അറസ്റ്റിൽ

ചൊവ്വ, 21 നവം‌ബര്‍ 2017 (07:49 IST)

അനുബന്ധ വാര്‍ത്തകള്‍

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആർ‌എസ്എസ് പ്രവര്‍ത്തകൻ പിടിയിൽ. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുവെന്നാണ് റിപ്പോർട്ട്. 
 
കഴിഞ്ഞ ആഴ്ച നഗരസഭയിലെ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു മേയറെ ആക്രമിച്ചത്. നഗരസഭയിലെ സംഘർഷത്തിലേക്കു പുറത്തുനിന്ന് ആളുകൾ എത്തിയിരുന്നതായി എൽഡിഎഫ് ആരോപിച്ചിരുന്നു.
 
വധശ്രമക്കുറ്റം ഉൾപ്പടെ ചുമത്തിയ കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണു പൊലീസ്. മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മേയർ പൊലീസ് അറസ്റ്റ് ക്രൈം Mayor Police Arrest Crime

വാര്‍ത്ത

news

എസ് എഫ് ഐയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് മാനേജ്മെന്റ്; ആവശ്യങ്ങൾ അംഗീകരിച്ചു, അവസാനിച്ചത് 92 ദിവസത്തെ സമരം

പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്ഐ നടത്തിവന്ന സമരം ഒടുവിൽ വിജയം കണ്ടു. ...

news

സര്‍ക്കാരിന് ഇഷ്‌ടമായില്ല; മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ത​ഹ​സി​ൽ​ദാ​രെ സ്ഥ​ലം​മാ​റ്റി

മൂന്നാർ ടൗണിലെ അനധികൃത നിർമാണങ്ങൾക്കെതിരെയും കൈയേറ്റങ്ങൾക്കെതിരെയും നടപടിയെടുത്ത മൂന്നാർ ...

news

പദ്മാവതി രാഷ്‌ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ...

news

ഒടുവില്‍ സ്ഥിരീകരണം; രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്

കോൺഗ്രസ് അധ്യക്ഷനായി നിലവിലെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡിംസബറിൽ സ്ഥാനമേൽക്കും. പാർട്ടി ...

Widgets Magazine