ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിന്റെ പാർട്ടിയിൽ നിന്നും പുറത്താക്കി

സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു; ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കി സിപിഐ

നാദാപുരം| aparna shaji| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (07:37 IST)
ജിഷ്ണു പ്രണോ‌യ്‌യുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) യിൽ നി‌ന്നും പുറത്താക്കി. പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ചാണ് നടപടി ശ്രീജിത്തിനെ പുറത്താക്കിയത്. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ് ശ്രീജിത്ത്.

ഇക്കാര്യത്തിൽ പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്ന് ശ്രീജിത്ത് പറയുന്നു. നടപടി സംമ്പന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തായിരുന്നു നീതിക്കായുള്ള മഹിജയുടെ സമരത്തെ മുന്നോട്ട് കൊണ്ട് പോയിരുന്നത്. പല പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതും ശ്രീജിത്താണ്.

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവും കുടുംബവും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്.

മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റിലായതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവരും മഹിജയും കുടുംബവുമായി ചര്‍ച്ച നടത്തി. പിന്നാലെ മുഖ്യമന്ത്രി മഹിജയെ ഫോണില്‍ വിളിക്കുകയും പ്രതികളെ പിടികൂടാമെന്നും ഡിജിപി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കി. ആ ഉറപ്പിൻമേൽ കരാറിലും ഒപ്പുവെയ്ക്കുകയുണ്ടായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :