കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാകാനുള്ള മോഹം; സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

പത്തനംതിട്ട, ശനി, 30 ഡിസം‌ബര്‍ 2017 (12:57 IST)

cpm , cpi , kanam rajendran , കാനം രാജേന്ദ്രന്‍ , സിപിഐ , സി പി എം
അനുബന്ധ വാര്‍ത്തകള്‍

കാനം രാജേന്ദ്രനും സിപിഐക്കുമെതിരെ രൂക്ഷവിര്‍ശനവുമായി സിപിഎം. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ടുതന്നെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപി‌എം വിമര്‍ശനമുന്നയിച്ചു. 
 
ജില്ലയിലെ എല്ലാ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സിപിഐക്കെതിരെ രൂക്ഷമായ ഭാഷയിലാണ്  സംസാരിച്ചത്. നിരന്തരം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്ന കാര്യം സിപിഎം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 
 
എടുക്കുന്ന പല നിലപാടുകളും എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണോ എന്ന കാര്യം ആലോചിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മാത്രമല്ല അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശവും പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാനം രാജേന്ദ്രന്‍ സിപിഐ സി പി എം Cpi Cpm Kanam Rajendran

വാര്‍ത്ത

news

കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും കാണിച്ച സമീപനം; പാക് ഹൈക്കമ്മീഷന് ഒരു ജോഡി ചെരിപ്പ് അയച്ച് ബിജെപി നേതാവ്

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുകയും കുല്‍ഭൂഷന്റെ ഭാര്യയുടെ ...

news

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെന്ത് ഉപരാഷ്ട്രപതി; താന്‍ കബളിപ്പിക്കപ്പെട്ട സംഭവം വെളിപ്പെടുത്തി വെങ്കയ്യ നായിഡു

വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ...

news

മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതിയുൾപ്പടെ രണ്ടുപേർ പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണി മുഴക്കിയ രണ്ടുപേർ പിടിയില്‍. പാലക്കാട് ...

news

മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

മദ്യലഹരിയില്‍ മകൻ പിതാവിനെ കൊലപ്പെടുത്തി. ഫോണിൽ തന്നെക്കുറിച്ച് ബന്ധുവിനോട് മോശമായി ...