സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ മികവില്ല; പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം - സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനങ്ങളുടെ കെട്ടഴിഞ്ഞു

തിരുവനന്തപുരം, ബുധന്‍, 4 ജനുവരി 2017 (16:38 IST)

Widgets Magazine
  cpi , pinarayi vijyan , CPM , സിപിഐ , ബോർഡ്, കോർപറേഷൻ , പിണറായി വിജയന്‍

മന്ത്രിമാരുടെ പ്രവര്‍ത്തനം അത്ര പോരെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. പാർട്ടിയുടെ മന്ത്രിമാർ വേണ്ടത്ര ശോഭിക്കുന്നില്ല. ഭരണത്തിൽ പാർട്ടി സാന്നിധ്യം പ്രകടമല്ല. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി സ്‌നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കണം. മുഖ്യമന്ത്രിയുടെ അത്രയും വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും സിപിഐ മന്ത്രിമാര്‍ നടത്തണം. സിപിഐ മന്ത്രിമാരുടെ ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നും അഭിപ്രായമുയർന്നു.

ബോർഡ്, അധ്യക്ഷന്മാരെ തീരുമാനിച്ചതിൽ പിഴവുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനാണ് പരിഗണന കിട്ടിയത്. സിഎൻ ചന്ദ്രനെ കാറും ഓഫിസുമില്ലാത്ത ബോർഡിന്റെ അധ്യക്ഷനാക്കി. സ്ഥാനം കൊടുക്കാതിരിക്കാം, കൊടുത്ത് അവഹേളിക്കരുതെന്നും വിമർശനമുന്നയിച്ചു. വിപി ഉണ്ണികൃഷ്ണന്‍, ടിവി ബാലന്‍, കെഎസ് അരുണ്‍ തുടങ്ങിയവയാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബലാത്സംഗം ചെയ്യാന്‍ ശ്രമം; മകള്‍ പിതാവിനെ കാലപുരിക്കയച്ചത് ഇങ്ങനെ - പൊലീസും കണ്ണടച്ചു

വീടിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്‌ക്കടിച്ചു കൊന്നു. ...

news

മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ...

news

ഫേസ്‌ബുക്കില്‍ വ്യാജ പ്രചരണം നടത്തിയവര്‍ ഞെട്ടലില്‍; കോടിക്കണക്കിന് രൂപയുടെ പിഴ ഏര്‍പ്പെടുത്തി - ഇനി ആരൊക്കെ കുടുങ്ങും

പ്രമുഖ സോഷ്യല്‍ മീഡിയകളില്‍ ഒന്നായ ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ ...

news

ഡയറി‌യിലൊന്നും വലിയ കാര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു

പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡ‌യറികളിൽ പേരുകൾ സ്ഥാനംമാറി ...

Widgets Magazine