പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്

കൊല്ലം, തിങ്കള്‍, 29 ജനുവരി 2018 (15:48 IST)

 CPI , Pinarayi vijayan , CPM ,  സിപിഐ , കോടിയേരി ബാലകൃഷ്ണന്‍ , പിണറായി വിജയന്‍ , മുഖ്യമന്ത്രി
അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നത്.

പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും തുടർന്ന് നടന്ന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലുമാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പരാമര്‍ശമുണ്ടായത്.

സ്വേച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മൂന്നാർ വിഷയത്തില്‍ റവന്യൂ മന്ത്രിയോ‌ട് ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിനുള്ള തെളിവാണെന്നും സിപിഐ നേതാക്കള്‍ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും സാമ്പത്തിക ശക്തിയായ ചൈനയെ പിന്തുണച്ച് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരുടെയും പ്രസ്താവനകളും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമര്‍ശിക്കപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യൂണിഫോമും അഴിച്ചുവാങ്ങി; പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി

പൊലീസ് വാഹനം തട്ടിയെടുത്ത് പെൺകുട്ടിയെ അഞ്ചംഗ സംഘം കടത്തി കൊണ്ടു പോയി. മധ്യപ്രദേശിലെ ...

news

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സിപിഐ ...

news

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ആത്മഹത്യ ചെയ്തു. ...

Widgets Magazine