സ്ത്രീകളെ അപമാനിക്കാൻ കാന്തപുരത്തിന് അവകാശമില്ല: പന്ന്യന്‍

   കാന്തപുരം അബൂബക്കർ മുസലിയാർ , സിപിഐ , പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 29 നവം‌ബര്‍ 2015 (14:12 IST)
സ്ത്രീകൾക്കു നേരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുൻ സംസ്ഥാന സെക്രട്ടറി രംഗത്ത്. കാന്തപുരത്തിന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്. അദ്ദേഹം മാന്യമായി പ്രതികരിക്കണമായിരുന്നു. മതത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കാൻ കാന്തപുരത്തിന് അവകാശമില്ലെന്നും പന്ന്യൻ പറഞ്ഞു.

സ്ത്രീപുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്നായിരുന്നു ശനിയാഴ്‌ച കാന്തപുരം അബൂബക്കർ മുസ്‍ലിയാർ പറഞ്ഞത്. ലിംഗസമത്വം ഇസ്‍ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ല. സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ. വലിയ ശസ്ത്രക്രിയകൾ നടത്താൻ സ്ത്രീകൾക്ക് മനോധൈര്യമില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ സ്ത്രീ വിറച്ച് പോകും. ഹൃദയശസ്ത്രക്രിയ നടത്താൻ കെൽപ്പുള്ള ഒരു വനിതാ ഡോക്ടറെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. കോഴിക്കോട് ടൗൺഹാളിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :