ജനയുഗത്തിലൂടെ സിപിഐയുടെ മറുപടി; 'ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വെക്കണം'

  സിപിഎം സിപിഐ , ജനയുഗം , ബിനോയ് വിശ്വം , ദേശാഭിമാനി
തിരുവനന്തപുരം| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (08:22 IST)
പിളര്‍പ്പ് വിവാദത്തില്‍ സിപിഎമ്മിന് പാര്‍ട്ടി പത്രമായ ജനയുഗത്തിലൂടെ സിപിഐ മറുപടി നല്‍കി. ബിനോയ് വിശ്വം എഴുതിയ ലേഖനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭിന്നിപ്പ് അഭിമാനകരമെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമമെന്ന് പറയുന്നു. അതേസമയം സിപിഐക്ക് ഇല്ലാത്ത എന്ത് വിപ്‌ളവ ഗുണമാണ് സിപിഎമ്മിന് ഉള്ളതെന്നും ദേശാഭിമാനിയില്‍ ദക്ഷിണാമൂര്‍ത്തി എഴുതിയ ലേഖനത്തിന് മറുപടിയായി ബിനോയ് വിശ്വം ലേഖനനത്തിലൂടെ ചോദിക്കുന്നുണ്ട്.

1964ലെ ഇന്ത്യയല്ല ഇന്നുള്ളത്. പാര്‍ട്ടിയിലെ ഭിന്നിപ്പും തുടര്‍ന്നുള്ള തര്‍ക്കങ്ങളും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അകലുവാന്‍ വേണ്ടിയല്ല നടത്തപ്പെടേണ്ടത്. ജനങ്ങളുടെ മോചന പ്രതീക്ഷ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് വേണ്ടത്. സംവാദങ്ങള്‍ പരസ്പരം സ്‌നേഹവും ആദരവും നിറഞ്ഞതാകണം. കോണ്‍ഗ്രസുമായി സിപിഐ ഒരിക്കലും സമരസപ്പെട്ടിട്ടില്ല . 'ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വക്കണം' എന്ന ലേഖനത്തിലൂടെയാണ് മറുപടി ജനയുഗത്തിന്റെ മറുപടി.

75മത് വാര്‍ഷികം ആഘോഷിക്കാന്‍ സിപിഐ 50മത് വാര്‍ഷികം ആഘോഷിക്കുന്ന സിപിഐഎമ്മിനെ വിമര്‍ശിക്കണോ എന്ന് വിവി ദക്ഷിണമൂര്‍ത്തി ദേശാഭിമാനിയിലൂടെ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നത്തെ ജനയുഗത്തിലൂടെ പുറത്ത് വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :