Widgets Magazine Widgets Magazine

ജേക്കബ് തോമസിന് ആശ്വാസം; മതിയായ തെളിവുകൾ ഇല്ല, ജേക്കബ് തോമസിനെതിരായ ഹർജികൾ വിജിലൻസ് കോടതി തള്ളി

ചൊവ്വ, 7 ഫെബ്രുവരി 2017 (12:17 IST)

Widgets Magazine

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി കോടതി തള്ളി. ജേക്കബ് തോമസിനെതിരായ മൂന്ന് ഹർജികളാണ് മൂവാറ്റുപുഴ വിജിലൻസ് കോ‌ടതി തള്ളിയത്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ സർക്കാരിനു 15 കോടി രൂപയുടെ നഷ്ടംവരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. 
 
ഇടപാടിൽ വിദേശകമ്പനിക്ക്‌ അന്യായ ലാഭം നേടാൻ കഴിയുന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്നാണ് ആരോപണം. അഴിമതി നടത്തിയെന്ന ആരോപണങ്ങളിൽ മതിയായ തെളിവുകൾ ഇല്ലെന്ന് കാണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.
 
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളർ പാനൽ സ്ഥാപിച്ചതിൽ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന ഹർജിയും കുടകിലെ അനധികൃതഭൂമി ഇടപാട് ഹർജിയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എത്തിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു. മറ്റൊരു ഹർജി പരിഗണിക്കുന്നത് മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നോട്ട് അസാധുവാക്കൽ; ആസൂത്രണത്തിലും നടപ്പാക്കലിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു: ഡോ. സുദീപ്തോ മണ്ഡൽ

നോട്ട് അസാധുവാക്കൽ നടപടിക്കു ഇനിയും നീണ്ടുനിൽക്കുന്ന തരത്തിലുള്ള ...

news

ചിന്നമ്മ ഒറ്റപ്പെടുന്നു; 40 എം‌എ‌മാര്‍ പാര്‍ട്ടിവിടും; ഇത് പനീര്‍‌സെല്‍‌വത്തിന്‍റെ കളിയോ?

ശശികലയെ നേതാവായി തെരഞ്ഞെടുത്തതില്‍ അണ്ണാ ഡി എം കെയ്ക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. 40 ...

news

ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ നിലപാടുമായി ബ്രിട്ടീഷ് പാര്‍ലമെന്റ് ...

news

ശശികലയെ വാഴിക്കില്ല? കളത്തിൽ നേരിട്ടിറങ്ങി സ്റ്റാലിൻ, ചിന്നമ്മയ്ക്കെതിരെ മറ്റൊരു ശശികലയും!

തമിഴ്​നാട്​ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്​ഞ ചെയ്യുന്നതിനെതിരെ മുഖ്യപ്രതിപക്ഷമായ ഡി ...

Widgets Magazine Widgets Magazine