ബാബുവിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ വിജിലന്‍സിന് സാധിച്ചിട്ടില്ല, പകപോക്കല്‍ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടും: വി എം സുധീരന്‍

അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ബാബുവിന് പരസ്യ പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

thiruvananthapuram, v m sudheeran, k babu, pinarayi vijayan, ramesh chennithala തിരുവനന്തപുരം, വി എം സുധീരന്‍, കെ ബാബു, പിണറായി വിജയന്‍, രമേശ് ചെന്നിത്തല
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (12:15 IST)
അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ബാബുവിന് പരസ്യ പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബാബുവിനെതിരെ വിജിലന്‍സിന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള ഒരു തെളിവും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്ന് 23 ദിവസങ്ങള്‍ക്കുശേഷമാണ് ഇക്കാര്യത്തില്‍ സുധീരന്‍ പ്രതികരിക്കുന്നത്. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴെല്ലാം രാഷ്ട്രീയകാര്യ സമിതി കഴിഞ്ഞ ശേഷം തന്റെ നിലപാട് വ്യക്തമാക്കാമെന്നായിരുന്നു സുധീരന്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം സുധീരന്‍ ഇന്ന് പത്രസമ്മേളനത്തിനെത്തിയത്.

രാഷ്ട്രീയ കാര്യ സമിതിയില്‍ ഏകകണ്ഠമായാണ് ബാബുവിനെ പിന്തുണക്കാനുളള തീരുമാനം കൈക്കൊണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അഴിമതിക്കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.ബാബുവിന് രാഷ്ട്രീയമായി സംരക്ഷണം നല്‍കാനും പിന്തുണക്കാനും കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ ഇന്നലെ തീരുമാനമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :