പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ഡല്‍ഹിക്ക്; കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിളിച്ച നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ഡല്‍ഹിക്ക്; കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിളിച്ച നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 7 ജൂലൈ 2016 (07:22 IST)
സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായുള്ള നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ നിന്ന് 70ലധികം നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിരിക്കുന്ന ഈ യോഗത്തില്‍ പങ്കെടുക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി നേരിട്ട സാഹചര്യത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ, പാര്‍ട്ടി പുനസംഘടനയും ചര്‍ച്ചയാകും. നിലവില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്നാണ് റിപ്പോര്‍ട്ട്. എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി വൈസ് പ്രസിഡന്റുമാര്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തുടങ്ങി 70 ഓളം നേതാക്കള്‍ രാഹുലിനും എ കെ ആന്റണിക്കും മുന്നില്‍ കാര്യങ്ങള്‍ പറയും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :