ലൈംഗിക ചുവയോടെ സംസാരിച്ചു; അനുവാദമില്ലാതെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: സര്‍വ്വകലാശാല അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളുടെ പരാതി.

alappuzha, complaint, teacher, kaladi samskrutha university  ആലപ്പുഴ, പരാതി, അധ്യാപകന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല
ആലപ്പുഴ| സജിത്ത്| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (13:43 IST)
കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളുടെ പരാതി. കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം അധ്യാപകനെതിരെയാണ് പരാതിയുമായി പെണ്‍കുട്ടികള്‍
രംഗത്തെത്തിയത്.

അധ്യാപകന്‍ ലൈംഗിക ചുവയോടെയാണ് സംസാരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയും മറ്റും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനുമുമ്പും ഈ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അദ്ദേഹത്തെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

അതേസമയം അധ്യാപകനെതിരെ പരാതി നല്‍കിയാല്‍ തട്ടിക്കളയുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം രണ്ട് അപരിചിതര്‍ വിദ്യാര്‍ത്ഥിനികളെ സമീപിച്ചിരുന്നു. ഇതാണ് സര്‍വ്വകലാശാലയില്‍ നേരിട്ടെത്തി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :