പ്രളയം; നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങൾക്ക് പകരം ഇനിമുതൽ ശനിയാഴ്‌ചകളിലും കോളേജുകൾ പ്രവർത്തിക്കും

പ്രളയം; നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങൾക്ക് പകരം ഇനിമുതൽ ശനിയാഴ്‌ചകളിലും കോളേജുകൾ പ്രവർത്തിക്കും

തിരുവനന്തപുരം| Rijisha M.| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (10:06 IST)
പ്രളയത്തിൽ നിരവധി അധ്യയന ദിനങ്ങൾ നഷ്‌ടമായതിനെത്തുടർന്ന് ഇനി സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളില്‍​ ശ​നി​യാ​ഴ്ച​ക​ളിലും ക്ലാസുകള്‍ നടത്തുവാന്‍ തീരുമാനം. സ​മ​യ​ബ​ന്ധി​ത​മാ​യി പാഠങ്ങൾ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ​നി​യാ​ഴ്ച​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സ്സ് ന​ട​ത്ത​ണ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ള​ജു​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ഇ​ത് സം​ബ​ന്ധി​ച്ച് അ​താ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാമെന്നും നിർദ്ദേശത്തില്‍ പറയുന്നുണ്ട്. പ്രളയം ബാധിക്കാത്ത മേഖലകളിൽ കുറവ് ദിനങ്ങൾ മാത്രമേ ക്ലസുകൾ നഷ്‌ടമായിട്ടുള്ളൂ.

ചിലയിടങ്ങളിൽ കൂടുതൽ ദിവസം നഷ്‌ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നു​ള്ള അധികാരം ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :