കൊക്കെയ്ന്‍ കേസില്‍ പൊലീസിന് വീണ്ടും തിരിച്ചടി

കൊച്ചി| vishnu| Last Modified ശനി, 28 ഫെബ്രുവരി 2015 (19:15 IST)
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ സിനിമാ മേഖലയിലെ നിരവധി പേര്‍ ഉള്‍പ്പെട്ട വിവാദമായ കൊക്കെയ്ന്‍ കേസില്‍ പൊലീസിനു വീണ്ടും തിരിച്ചടി. കൊക്കെയിന്‍ ഉപയോഗം സ്ഥിരീകരിക്കാന്‍ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പൊലീസിന്റെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളി. നേരത്തെ രക്ത പരിശോധനാ ഫലത്തില്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് കേസില്‍ പൊലീസിനെ പ്രതിസന്ധിയിലാക്കി പുതിയ കോടതി വിധി വന്നിരിക്കുന്നത്.

പ്രതികള്‍ സിഗരറ്റില്‍ കൊക്കെയിന്‍ പുരട്ടി ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കുന്നതിനായി പ്രതികളെ അറസ്റ്റ് ചെയ്ത ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയില്‍
പ്രതികളുടെ ഡി‌എന്‍‌എ ഉണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് കൊടതിയേ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി ഇത്രയും സമയത്തിനുള്ളില്‍ സിഗരറ്റില്‍ കൊക്കയ്നെ അംശമുണ്ടായിരുന്നോ എന്ന് കണ്ടെത്തന്‍ പൊലീസ് ശ്രമം നടത്തിയിട്ടീല്ല എന്ന് വിമര്‍ശിച്ചു. കൂടാതെ എന്തുകൊണ്ട് ഡി‌എന്‍‌എ പരിശോധന നടത്തണം എന്ന് വ്യക്തമാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വ്യക്തമാക്കി.

പ്രതികളുടെ രക്തസാമ്പിള്‍ പരിശോധനയില്‍ കെക്കെയിന്‍ ഉപയോഗം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൂടുതല്‍ വിദഗ്ദമായ പരിശോധനക്ക് ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ രക്തസാമ്പിള്‍ വീണ്ടും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഈ പരിശോധന പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ പിന്നെന്തിന് ഡിഎന്‍എ പരിശോധന നടത്തണമെന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്‍പാകെയുള്ള തെളിവുകള്‍ പരിശോധിച്ചാലും ഡിഎന്‍എ പരിശോധനയുടെ ആവശ്യം ബോധ്യപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലെ രക്തപരിശോധന കൂടി പരാജയപ്പെട്ടാല്‍ പൊലീസ് കൂടുതക് പ്രതിസന്ധിയിലാവുക മാത്രമല്ല പ്രതികള്‍ രക്ഷപ്പെടാനും സാധ്യ്തയുണ്ട്. അതേ സമയം പ്രതി രേഷ്മയില്‍ നിന്ന് പിടിച്ചെടുത്തത് കൊക്കെയിന്‍ ആണെന്ന് ആദ്യം ദിവസം തന്നെ എക്‌സൈസിനെ കൊണ്ട് പൊലീസ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് ബലമായി തന്റെ പോക്കറ്റില്‍ തിരുകിയതാണെന്ന ആരോപണവും രേഷ്മ ഉന്നയിച്ചിട്ടുള്ളതിനാല്‍ കേസ് വരുംദിനത്തില്‍ കൂടുതല്‍ ശ്രദ്ദേയമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :