സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (12:46 IST)
സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നും റിസര്‍വ് ബാങ്കിന്റെ പൂര്‍ണനിയന്ത്രണം സഹകരണ ബാങ്കുകള്‍ക്കുമേല്‍ നടപ്പാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണബാങ്കിനു മേല്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണനിയന്ത്രണം നടപ്പാക്കില്ല. അത് സഹകരണമേഖലയുടെ ജനായത്തനടപടിയെ ബാധിക്കും. സഹകരണമേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണ്. അതേസമയം, പരിശോധനകള്‍ തടഞ്ഞിട്ടില്ലെന്നും ബാങ്ക് പ്രതിനിധികളുമായി ധനസെക്രട്ടറി മൂന്നുമണിക്ക് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണബാങ്കുകളിൽ കള്ളപ്പണം സുക്ഷിച്ചിട്ടുണ്ടെങ്കിൽ ആർക്കും പരിശോധിക്കാം. എന്നാൽ, റിസർവ്​ ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കണമെന്നത്​ ജനായത്തരീതിക്ക്​ എതിരാണെന്നും അ​ദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ പ്രാഥമിക ബാങ്കുകളെ നബാർഡും സംസ്​ഥാനബാങ്കുകളും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :