മുഖ്യമന്ത്രിക്ക് വഴിതെറ്റി; സമരക്കാര്‍ തടഞ്ഞുവച്ചു

 മുഖ്യമന്ത്രി ഉമ്മൻചാണ്ടി , മുഖ്യമന്ത്രിക്ക് വഴിതെറ്റി , സമരക്കാര്‍ തടഞ്ഞുവച്ചു  , പൊലിസ്
കോട്ടയം| jibin| Last Modified ഞായര്‍, 24 മെയ് 2015 (14:43 IST)
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സുരക്ഷയിൽ പൊലീസിന് വൻവീഴ്ച. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ വച്ച് ഉമ്മൻചാണ്ടിയെ വേളാർ സർവീസ് സൊസൈറ്റി സമരക്കാർ തടയുകയായിരുന്നു. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പതിനഞ്ച്
മിനിറ്റോളം മുഖ്യമന്ത്രിയെ സമരക്കാര്‍ തടഞ്ഞുവച്ചു. നടന്ന് മറ്റൊരുവാഹനത്തില്‍ കയറിയാണ് പിന്നീട് മുഖ്യമന്ത്രിപോയത്. തിരുവ‌ഞ്ചൂരിലെ പാറമ്പുഴയിൽ കൂട്ടക്കൊല നടന്ന വീട് സന്ദർശിക്കാൻ പോവുകയായിരുന്നു മുഖ്യമന്ത്രി.

പാറമ്പുഴയിലെ വീട്ടിലേക്ക് പോവാൻ രണ്ടു വഴി ഉണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വേളാർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. മുഖ്യന്ത്രിയുടെ വാഹനം വരുന്നത് കണ്ട സമരക്കാർ കാറിനടുത്തേക്ക് മുദ്രാവാക്യം വിളികളുമായി ഓടിയടുത്തു. തുടർന്ന് ഉമ്മൻചാണ്ടി കാറിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ കൂടുതൽ സമരക്കാർ അവിടേക്ക് എത്തി. കൂടുതൽ പൊലീസും സ്ഥലത്തെത്തി. ഏതാണ്ട് പത്തു മിനിട്ടോളം മുഖ്യമന്ത്രിയെ സമരക്കാർ തടഞ്ഞുവച്ചു. സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതോടെ സമരക്കാർ പിന്മാറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :