സിവില്‍ സപ്ലൈസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (17:39 IST)
സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ജീവനക്കാര്‍ ഡിസംബര്‍ ഒന്നിനു പണിമുടക്കാന്‍ തീരുമാനിച്ചു. വകുപ്പില്‍ 36 ഓളം തസ്തിക വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കുക, ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്കുന്നത്.

പണിമുടക്കാനുള്ള തീരുമാനത്തിനു മുന്നോടി എന്ന നിലയില്‍ വകുപ്പിലെ വിവിധ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പണിമുടക്ക് സംബന്ധിച്ച യോഗത്തില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഇസ്മായില്‍, ജോയിന്‍റ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍, കെ.ജി.ഒ.എ പ്രസിഡന്‍റ് ടി.കെ. സുഭാഷ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :