ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

എം ജെ രാധാകൃഷ്ണന്‍, M J Radhakrishnan
തിരുവനന്തപുരം| Last Modified വെള്ളി, 12 ജൂലൈ 2019 (20:35 IST)
മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

ഏഴ് തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ എം ജെ രാധാകൃഷ്ണന്‍ സ്വാഭാവിക വെളിച്ചത്തിലുഇള്ള ചിത്രീകരണത്തിന്‍റെ വക്താവാണ്. രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച മരണസിംഹാസനം എന്ന ചിത്രം കാനില്‍ പുരസ്കാരം സ്വന്തമാക്കി.

ദേശാടനം, കരുണം, അടയാളങ്ങള്‍, ബയോസ്കോപ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം എന്നിവയാണ് സംസ്ഥാന പുരസ്കാരം നേടിയ ചിത്രങ്ങള്‍. ഇതില്‍ വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം എന്നിവ ഡോ.ബിജു സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

നാലുപെണ്ണുങ്ങള്‍, ദേശാടനം, കരുണം തുടങ്ങിയ സിനിമകളിലെ ഛായാഗ്രഹണമികവ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :