കാണാതായ സിഐ എടിഎമ്മിലെത്തി 10,000 രൂപ പിൻവലിച്ചു; അന്വേഷണം നാലു ജില്ലകൾ കേന്ദ്രീകരിച്ച്

  CI, police , missing case , സിഐ വി എസ് നവാസ് , ഡിസിപി ജി പൂങ്കുഴലി , പൊലീസ് ,
കൊച്ചി| Last Modified വെള്ളി, 14 ജൂണ്‍ 2019 (13:38 IST)
എറണാകുളം സെൻട്രൽ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. മേലുദ്യോഗസ്ഥനുമായി വയര്‍ലെസ് സെറ്റിലൂടെയുണ്ടായ കലഹത്തിന് ശേഷമാണ് സിഐയെ കാണാതായത്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.

സിഐ സംസ്ഥാനത്തനത്തുണ്ട്. നാലു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. അതേസമയം, ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

ടീഷര്‍ട്ടും പാന്റ്സുമാണ് വേഷം. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. പുലർച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തിയത്.

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് നവാസിനോട് അസിസ്‌റ്റന്റ് കമ്മീഷണര്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. സിഐയും തിരിച്ചടിച്ചതോടെയാണ് സ്ഥിതി വഷളായത്. കുറച്ച് നേരത്തെ ഇടവേളയ്‌ക്ക് ശേഷം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനു ശേഷമാണ് നവാസിനെ കാണാതായത്.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈ‌ല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്നു ഭാര്യക്ക് സന്ദേശം അയച്ചശേഷമാണ് പോയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :